spot_img
Thursday, November 12, 2026

എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് 1 ആരംഭിച്ച് മാര്‍ച്ച് 30 അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. ആകെ 3049 പരീക്ഷ കേന്ദ്രങ്ങളാണ് ഉണ്ടാവുക. 2027 മാര്‍ച്ച് എട്ടാം തീയതി ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9 30 മുതലും എട്ടാം തീയതിയിലെ പരീക്ഷ ഉച്ചക്ക് 2:30 മുതലും ആരംഭിക്കും. ഗള്‍ഫിലും ലക്ഷദ്വീപിലും ഏഴു വീതം പരീക്ഷാ കേന്ദ്രങ്ങളാണുണ്ടാവുക. മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു.എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെയാണ് നടക്കുക. ഏപ്രില്‍ 5 മുതല്‍ 27 വരെ എസ്എസ്എല്‍സി മൂല്യനിര്‍ണയം നടക്കും. പരീക്ഷാ രജിസ്‌ട്രേഷന് ഇനി പുതിയ സോഫ്റ്റ്വെയറായിരിക്കും ഉപയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2027 മാര്‍ച്ച് 2 മുതല്‍ 30 വരെയാണ് നടക്കുക. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 12, 30 എന്നീ തീയതികളില്‍ മാത്രം ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കും. മറ്റ് ദിവസങ്ങളില്‍ രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെയാണ് നടത്തുക. 18ന് ക്രിസ്മസ് ആഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. അവധി കഴിഞ്ഞു 28ന് സ്‌കൂളുകള്‍ തുറക്കും.ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷം മോഡല്‍ പരീക്ഷകള്‍ 2027 ഫെബ്രുവരി 11 മുതല്‍ 24 വരെ നടക്കും. ഏകദേശം 9 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ആകെ രണ്ടായിരത്തോളം പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 53,000 ത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതുന്നു. മൂല്യനിര്‍ണയം 2027 ഏപ്രില്‍ 5 മുതല്‍ 15 മെയ് വരെ നടത്തി, മെയ് 15ന് ശേഷം ഫലപ്രഖ്യാപനം നടത്തും.പ്ലസ് വണ്‍ സീറ്റ് ക്ഷാമം മലബാര്‍ മേഖലയില്‍ രൂക്ഷമാകുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സീറ്റ് ക്ഷാമം ഉള്ളതുകൊണ്ടാണ് സ്‌പെഷ്യല്‍ ഓര്‍ഡറുകള്‍ കൊടുക്കേണ്ടി വന്നത്. സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് അണ്‍ എയ്ഡഡ് സെക്ടറുകളിലാണ്. അമിത ഫീസ് ഈടാക്കുന്നതിനാലാണ് വിദ്യാര്‍ഥികള്‍ അങ്ങോട്ട് പോകാത്തത്. ഏറ്റവും കൂടുതല്‍ സീറ്റ് ക്ഷാമം മലപ്പുറം ജില്ലയിലാണ് നടക്കുന്നത്. ഇരുപതിനായിരത്തോളം സീറ്റിന്റെ കുറവുണ്ട്. രണ്ടാമത് പാലക്കാടും മൂന്നാമത് കോഴിക്കോടുമാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles