spot_img
Wednesday, August 12, 2026

സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളിൽ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്



തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളിൽ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ബയോളജി, അക്കൗണ്ടൻസി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം. പുതുക്കിയ ടൈംടേബിൾ പ്രകാരം രണ്ട് പരീക്ഷകളും ആഗസ്റ്റ് 14ന് രാവിലെ നടക്കും.നേരത്തെ ആഗസ്റ്റ് 18, 20 തിയ്യതികളിൽ ഉച്ചയ്ക്ക് ശേഷം ഈ പരീക്ഷകൾ നടത്താൻ നിശ്ചയിച്ചത്. വിദ്യാർഥികളുടെ സൗകരാർത്ഥ്യമാണ് പരീക്ഷകൾ ഒരുമിച്ച് 14-ാം തിയ്യതിയിലേക്ക് മാറ്റിയത്.കനത്ത മഴയും പ്രളയ സാഹചര്യവും കാരണം അക്കാദമിക ദിനങ്ങൾ നഷ്ടമായ സാഹചര്യത്തിൽ ഓണപ്പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത് അംഗീകരിച്ചിട്ടില്ല. മുൻനിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 13ന് തന്നെ പരീക്ഷകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശം. ആഗസ്റ്റ് 20ന് പരീക്ഷകൾ അവസാനിക്കും. 21-ാം തിയ്യതിയാണ് സ്കൂ‌ളുകളിൽ ഓണാഘോഷം



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles