spot_img
Tuesday, September 29, 2026

ഓണം പൊടിപൊടിക്കാൻ സപ്ലൈക്കോ; അത്തംമുതൽ തിരുവോണംവരെ കിറ്റുകൾ, സമ്മാനക്കൂപ്പണുകളും.



തിരുവനന്തപുരം:ദുർബലവിഭാഗങ്ങൾക്കുള്ള ഓണക്കിറ്റിനു പുറമെ, ആയിരംരൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്പനശാലകളിൽ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.ഓണസ്സദ്യക്ക് ആവശ്യമായ വസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും. 25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും മുപ്പതിനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നൽകും.പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപ്പൊടി തുടങ്ങി ഒൻപതു പ്രീമിയം ശബരി ഉത്പന്നങ്ങളുമായി 299 രൂപയ്ക്ക് ശബരി സിഗ്നേച്ചർ കിറ്റും വിൽപ്പനയ്ക്കെത്തും. 500, 1000 രൂപ വീതം മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് സപ്ലൈകോ ഔട്ട്ലറ്റ്ലെറ്റിൽനിന്ന് ആവശ്യമായ ഉത്പന്നം വാങ്ങാം. സമ്മാനക്കൂപ്പണുകളും ഉണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles