spot_img
Thursday, August 13, 2026

കേരള ഇനി കേരളം; ‘കേരളം ബില്‍ 2026’ രാജ്യസഭ പാസാക്കി.



ന്യൂഡൽഹി: കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള സുപ്രധാന ബില്ല് ‘കേരളം ബില്‍ 2026’ രാജ്യസഭ പാസാക്കി. ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപരിസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്നാണ് രാജ്യസഭ ബില്ല് പാസാക്കിയത്. കേരളത്തിന്റെ ഭാഷയോടും സംസ്‌കാരത്തോടും ചേര്‍ന്നു നില്‍ക്കുന്ന പേരായി മാറുന്നു. കേരളം എന്ന പേര് സംസ്ഥാനത്തെ നിവാസികള്‍ക്ക് മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ കാര്യമാണ് എന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

കേരളം ബില്‍ 2026 ഇന്നലെ ലോക്സഭ പാസാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രം ബില്ലിന് അംഗീകാരം നല്‍കിയത്. ആറ് മിനിറ്റുകള്‍ കൊണ്ടാണ് നടപടി ക്രമങ്ങള്‍ കേന്ദ്രം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്ന് നിത്യാനന്ദ റായ് സഭയില്‍ പറഞ്ഞിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പോലും കേരളം ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും വിമര്‍ശിച്ചിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles