spot_img
Thursday, August 13, 2026

ഹൈവേകളിലെ വലത് ലെയ്ൻ ഉപയോഗം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.



തിരുവനന്തപുരം: ദേശീയപാതകളിലും പ്രധാന റോഡുകളിലും വലത് ലെയ്നിലൂടെ തുടർച്ചയായി കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കുന്നത് വലിയ അപകട ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ രംഗത്തെത്തി. ഓവർടേക്കിങ്ങിനും ആംബുലൻസ് അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്കും മാത്രമായി മാറ്റിവെച്ചിട്ടുള്ള വലത് ലെയ്ൻ സ്ഥിരമായി കൈയ്യടക്കുന്നത് പിന്നിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും, മറ്റ് ഡ്രൈവർമാരെ അപകടകരമായ രീതിയിൽ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. ആവശ്യമായ ഘട്ടങ്ങളിൽ മാത്രം വലത് ലെയ്ൻ ഉപയോഗിച്ച് ഓവർടേക്ക് ചെയ്ത ശേഷം ഉടൻ തന്നെ സുരക്ഷിതമായി ഇടത് ലെയ്നിലേക്ക് തന്നെ വാഹനം മാറ്റാനും, ശരിയായ ലെയ്ൻ ഡിസിപ്ലിൻ പാലിച്ച് റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാനും മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles