spot_img
Wednesday, August 19, 2026

ഹെൽമറ്റ് ജീവൻ രക്ഷിച്ചു, പക്ഷെ നട്ടെല്ല് തകർന്നു’; റാപ്പിഡോ ചതിച്ച കോഴിക്കോട് സ്വദേശിനിയുടെ കണ്ണീരനുഭവം



കോഴിക്കോട് : ‘ആദ്യ ദിവസങ്ങളിൽ ഒന്നു കണ്ണടയ്ക്കാൻ പോലും ഭയമായിരുന്നു. കണ്ണടച്ചാൽ മനസ്സിൽ മുഴുവൻ നിറഞ്ഞത് ആ അപകടമാണ്. ശരീരത്തിൽ ട്രാക്ടർ കയറിയിറങ്ങുന്നത് പലതവണ കണ്ടു. ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരം ഉറപ്പാക്കിയില്ലെന്നു മാത്രമല്ല അപകടത്തെക്കുറിച്ച് അയച്ച സന്ദേശങ്ങൾക്കു പോലും അന്നു സഞ്ചരിച്ച ഓൺലൈൻ ബൈക്ക് ടാക്സി കമ്പനി വേണ്ട മറുപടി നൽകിയില്ല. നാളെ എന്താകും എന്നത് എനിക്ക് ഇനിയും അറിയില്ല.’ – ജൂൺ 17 ന് ഓൺലൈൻ ബൈക്ക് ടാക്സി സർവീസായ റാപ്പിഡോയിൽ സഞ്ചരിക്കുമ്പോൾ ബെംഗളൂരുവിൽ അപകടത്തിൽ ശരീരമാസകലം പരുക്കേറ്റ് ശസ്ത്രക്രിയകൾക്കു ശേഷവും കൊടും വേദനയുടെ രണ്ടു മാസം പിന്നിടുന്ന കോഴിക്കോട് കുന്നമംഗലം സ്വദേശി സാനികൃഷ്ണ (32) ഇതു പറയുമ്പോൾ മുഴങ്ങി കേൾക്കുന്നത് രാജ്യമെങ്ങും വേരു പിടിക്കുന്ന ഒരു ഓൺലൈൻ ബൈക്ക് ടാക്സി സർവീസിന്റെ അനാസ്ഥ കൂടിയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles