spot_img
Wednesday, August 19, 2026

സ്വർണ്ണ വിലയിൽ ഇടിവ്



കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 85 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 14,205 രൂപായി കുറഞ്ഞു. പവന്റെ വിലയില്‍ 680 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,13,640 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,670 രൂപയായും പവന് 93,360 രൂപയായും കുറഞ്ഞു.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ വിലവര്‍ധനയുണ്ടായിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.5 ശതമാനം ഉയര്‍ന്നു. ഔണ്‍സിന് 4,356.55 ഡോളറായാണ് വില ഉയര്‍ന്നത്. ചൊവ്വാഴ്ച രണ്ട് ശതമാനത്തിലേറെ വില ഇടിഞ്ഞതിന് ശേഷമാണ് ഇന്നത്തെ മുന്നേറ്റം. എന്നാല്‍, യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഇടിഞ്ഞു.

സ്വര്‍ണവിപണിയുടെ അടുത്ത നീക്കത്തില്‍ നിര്‍ണായകമാകുന്നത് ഫെഡറല്‍ റിസര്‍വിന്റെ ഏറ്റവും പുതിയ യോഗത്തിന്റെ മിനിറ്റ്‌സാണ്. അമേരിക്കയിലെ പലിശനിരക്കിന്റെ ഭാവി സംബന്ധിച്ച് ഫെഡ് ഉദ്യോഗസ്ഥരുടെ നിലപാട് കൂടുതല്‍ വ്യക്തമായേക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.അതേസമയം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്. ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന സൂചനകള്‍ക്കിടെ എണ്ണവില ഉയര്‍ന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്ന നിലയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞെങ്കിലും, കടലിടുക്ക് അടച്ചിരിക്കുകയാണെന്നാണ് ഇറാന്റെ നിലപാട്. എണ്ണവില ഉയരുന്നത് ആഗോള പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കാം. അങ്ങനെ വന്നാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കൂടും. ഇത് സ്വര്‍ണത്തിന് തിരിച്ചടിയുണ്ടാക്കും.രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ബ്രെന്റ് ക്രൂഡോയില്‍ നിരക്ക് 0.70 ശതമാനം ഉയര്‍ന്ന് ബാരലിന് 91.66 ഡോളറായി. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 0.84 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 85.65 ഡോളറായാണ് വില ഉയര്‍ന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles