spot_img
Friday, October 2, 2026

ഇടിവെട്ടി മഴ പെയ്യും! തിരുവനന്തപുരം ജില്ലയിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത.



തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക അറിയിപ്പ്.ഇതിനുപുറമെ, ഇടുക്കി ജില്ലയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.തുടർച്ചയായ മഴയും ശക്തമായ കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles