spot_img
Monday, August 24, 2026

റേഷൻ കടകൾ നാളെയും പ്രവർത്തിക്കും, ബാങ്കുകൾക്ക് മൂന്നുദിവസം അവധി.



പെരിന്തൽമണ്ണ: ആഗസ്റ്റ് 25ന് ചൊവ്വാഴ്ച നബിദിന അവധിയാണെങ്കിലും സംസ്ഥാനത്ത് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. പകരം ആഗസ്റ്റ് 27ന് വ്യാഴാഴ്ച അവധിയായിരിക്കും. ഞായറാഴ്ച തുറന്നതിന്റെ അവധി സെപ്റ്റംബര്‍ രണ്ടിന് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് റേഷൻ കടകൾക്കു പുറമോ ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറന്നു പ്രവർത്തിച്ചിരുന്നു.അതേസമയം, ബാങ്കുകൾ ഈയാഴ്ച മൂന്നു ദിവസം മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ആഗസ്റ്റ് 24 തിങ്കൾ, 27 വ്യാഴം, 29 ശനി എന്നിങ്ങനെയാണ് ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങൾ. ബാങ്കുകൾക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നബിദിനം (ഉത്രാടം), തിരുവോണം അവധിയും വെള്ളിയാഴ്ച ശ്രീനാരായണ ഗുരു ജയന്തി അവധിയുമാണ്. അതേസമയം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് അവധി തടസ്സമില്ല.ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 31 തിങ്കളാഴ്ച വരെയായിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ അറിയിച്ചു. സെപ്റ്റംബറിലെ റേഷൻ വിതരണം സെപ്റ്റംബർ രണ്ട് മുതൽ ആരംഭിക്കും.https://chat.whatsapp.com/KcE0aC2ONxj2TdPbEXsPnO?s=cl&p=a&ilr=1ജൂലൈ -ആഗസ്റ്റ് -സെപ്റ്റംബർ ക്വാർട്ടറിലെ മണ്ണെണ്ണ വിതരണം തുടരുന്നു. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഏകദേശം നൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയാറാക്കി റേഷന്‍ കടകളില്‍ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങള്‍ക്കായി 8,902 സൗജന്യ കിറ്റുകള്‍ കൂടി നല്‍കി. ശനിയാഴ്ച വരെയുള്ള റിപ്പോർട്ട് പ്രകാരം 4,30,254 റേഷന്‍ കാര്‍ഡ് ഉടമകള്‍ ഓണക്കിറ്റ് കൈപ്പറ്റിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles