spot_img
Monday, September 14, 2026

അടിയന്തര പൊലീസ് സഹായത്തിന് ‘പോൽ ആപ്പിൽ’ അത്യാധുനിക SOS സംവിധാനം.



തിരുവനന്തപുരം: യാത്രകളിലോ വിജനമായ പ്രദേശങ്ങളിലോ അപകടസാധ്യതയോ ആശങ്കയോ നേരിട്ടാൽ പൊതുജനങ്ങൾക്ക് അടിയന്തര പൊലീസ് സഹായം ലഭ്യമാക്കാൻ കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പിൽ’ (Pol-App) അത്യാധുനിക SOS സംവിധാനം സജ്ജമാക്കി.ആപ്പിലെ SOS ബട്ടൺ ഒരുതവണ അമർത്തുന്നതോടെ ഉപയോക്താവിന്റെ കൃത്യമായ GPS ലൊക്കേഷൻ സെക്കൻഡുകൾക്കകം 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറപ്പെടും. തുടർന്ന് തൊട്ടടുത്തുള്ള പൊലീസ് പട്രോളിങ് വാഹനത്തിലേക്ക് സന്ദേശമെത്തുകയും പൊലീസ് സംഘം ഉടൻ സ്ഥലത്തേക്ക് തിരിക്കുകയും ചെയ്യും.ഇതിനുപുറമേ, ആപ്പിൽ മുൻകൂട്ടി സേവ് ചെയ്തിട്ടുള്ള അടിയന്തര കോൺടാക്റ്റുകളിലേക്കും (Emergency Contacts) ലൊക്കേഷൻ സഹിതമുള്ള സന്ദേശം തത്സമയം എത്തുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും യാത്രക്കാർക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ സംവിധാനം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles