spot_img
Tuesday, September 22, 2026

പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം; യാത്രക്കാർക്ക് അദ്ഭുത രക്ഷ



പാലക്കാട്: പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസിൽനിന്ന് തീയും പുകയും. ഇന്നു പുലർച്ചെ നാലരയോടെ പട്ടാമ്പി മാർക്കറ്റിനു മുന്നിലാണു സംഭവം. പെരിന്തൽമണ്ണയിൽനിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിനാണു തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങിയോടിയതിനാൽ ആർക്കും പരുക്കില്ല. പട്ടാമ്പി പൊലീസും അഗ്നിരക്ഷാസേനയും എത്തി തീ അണച്ചു. ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles