ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിളിൽ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാംക്ഷ് പാട്ടീല്‍ വെങ്കലവും നേടി. പുരുഷ ടീ ഇനത്തിലും ഇന്ത്യ വെള്ളി നേടി.മിക്‌സഡ് മാർഷൽ ആർട്സിൽ സുചിക തരിയാൽ വെങ്കലവും സ്വന്തമാക്കി.കബഡി, ഹോക്കി, ബോക്സിങ് ഇനങ്ങളിലും ഇന്ത്യ നേട്ടമുണ്ടാക്കി.ത്ത പോരാട്ടം നടന്ന സെമി മത്സരത്തിന്റെ എക്‌സ്ട്രാ റൗണ്ടിൽ സുചികയ്ക്ക് കാലിടറി. കബഡി, ബോക്സിങ്, ടേബിൾ ടെന്നീസ്, സോഫ്റ്റ് ടെന്നീസ് ഇനങ്ങളിൽ ഇന്ത്യ പൊതുവിൽ നേട്ടമുണ്ടാക്കി. നീന്തലിൽ 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജ് ഫൈനലിൽ എത്തിയിട്ടുണ്ട്. നാലു വെള്ളിയും രണ്ടു വെങ്കലവും ഉള്ള ഇന്ത്യ ഗെയിംസിൽ പത്താം സ്ഥാനത്താണ്. 23 സ്വർണം ഉൾപ്പെടെ മുപ്പത്തിഏട്ട് മേഡലുകളുമായി ചൈനയാണ് ഒന്നാമത്.






