spot_img
Wednesday, September 23, 2026

കേരളത്തെ വിറപ്പിച്ച് കനത്ത മഴ; കാരണമായത് കൊടുംചൂ‌ട് !



തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് വഴിയൊരുക്കിയത് കഴിഞ്ഞ ദിവസങ്ങളിലെ കൊടും ചൂട്. മഴക്കുറവുള്ള ഘട്ടങ്ങളിൽ മേഘാവരണവും കുറഞ്ഞത് സൗര വികിരണം കൂട്ടി. ഇതോടെ ഭൂമി കൂടുതൽ ചൂടാകുകയും വായുവിന്റെ താപനിലയും ഈർപ്പവും ഉയരുകയും ചെയ്തു. ഈ വായു ഘനീഭവിച്ച് മേഘങ്ങൾ രൂപപ്പെട്ടതിനൊപ്പം ന്യൂനമർദം പോലെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ കൂടി ചേർന്നതാണ് തീവ്ര മഴയ്ക്ക് സാഹചര്യം സൃഷ്ടിച്ചത്.വസങ്ങളോളം നീണ്ട അസഹനീയമായ ചൂടിനും ഈർപ്പത്തിനും തൊട്ടു പിന്നാലെ പെട്ടെന്ന് ശക്തമായ മഴയുണ്ടാവുന്നത് കേരളത്തിന് പരിചിതമല്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ മേഖല, കേരളത്തിനടുത്തു കൂടി കടന്നുപോകുന്ന ന്യൂനമർദമുള്ള നീണ്ട മേഖല ( ട്രഫ് ), പ്രാദേശിക അന്തരീക്ഷ ചലനങ്ങൾ എന്നിവയുടെ കൂട്ടായ സ്വാധീനമാണ് കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനത്തിനും ശക്തമായ മഴയ്ക്കും കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൺസൂൺ കാലത്തുതന്നെ സംസ്ഥാനത്തു ചൂട് സാധാരണയിലും 4 ഡിഗ്രി വരെ ഉയർന്നിരുന്നു. ചൂടും ഈർപ്പവും ഒരേസമയം ഉയർന്നത് മഴയ്ക്ക് അനുകൂലമായ സാഹചര്യം രൂപപ്പെടുത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles