കോഴിക്കോട് ജില്ലയിലെ ഗാർഹിക/നിർമ്മാണ മേഖലയിൽ നിലവിലുള്ള കയറ്റിറക്ക് കൂലി സംബന്ധിച്ച് കോഴിക്കോട് ജില്ലാ ലേബർ ഓഫീസർ 2024 ഫെബ്രുവരി അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി 2026 ഫെബ്രുവരി 28 ന് അവസാനിച്ചിരിക്കുന്നതിനാൽ കൂലി പുതുക്കി നിശ്ചയിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട തൊഴിലുടമകൾ, തൊഴിലാളികൾ, തൊഴിലാളി യൂണിയനുകൾ, കോൺട്രാക്റ്റർമാർ തുടങ്ങി വിവിധ മേഖലയിലുള്ള തൊഴിലുടമ/തൊഴിലാളി യൂണിയനുകളിൽ നിന്നും നിലവിലുള്ള കൂലിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു. വിവരങ്ങൾ രേഖാമൂലം 15 ദിവസത്തിനകം കോഴിക്കോട് ജില്ലാ ലേബർ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.വിലാസം:ജില്ലാ ലേബർ ഓഫീസർ, ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ – 20ഫോൺ: 0495 2370538ഇമെയിൽ : districtlabourofficekozhikode@gmail.com






