spot_img
Wednesday, September 23, 2026

കുട്ടികളുടെ അശ്ലീല വീഡിയോ വിതരണം: കോഴിക്കോട് സിറ്റിയിൽ 8 കേസുകൾ; പി-ഹണ്ട് ഓപ്പറേഷനിൽ ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തു.



കോഴിക്കോട്: മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും ഡൗൺലോഡ് ചെയ്ത് കാണുകയും വിൽപ്പന നടത്തുകയും ചെയ്ത സംഭവത്തിൽ കോഴിക്കോട് സിറ്റിയിൽ സൈബർ പോലീസ് ശക്തമായ നടപടി സ്വീകരിച്ചു. സൈബർ പോലീസിന്റെ സംസ്ഥാനതല പരിശോധനയായ ‘ഓപ്പറേഷൻ പി – ഹണ്ട്’ (Operation P-Hunt) വഴിയാണ് എട്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും, ബേപ്പൂർ, കസബ, ചേവായൂർ, കുന്നമംഗലം, എലത്തൂർ പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.സിറ്റി പോലീസ് കമ്മിഷണർ ഷൗക്കത്തലി എ.പി. ഐ.പി.എസ്.ന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈബർ ക്രൈം പരിശോധനയിലാണ് പ്രതികളെ കുടുക്കിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തുകയും പോലീസ് സ്ഥലത്തെത്തി മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത ഫോണുകൾ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ജില്ലാ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും.ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പദം സിംഗ് ഐ.പി.എസ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മീഷണർ മനോഹരൻ ടി., പോലീസ് ഇൻസ്പെക്ടർമാരായ സുനിൽ വി., സായൂജ് കുമാർ എ., അഭിലാഷ് കെ.പി., ശ്രീജിത്ത് ടി.എസ്., ജിതേഷ് പി., എസ്.ഐ.മാരായ നിതിൻ എ., അർജുൻ അജിത്ത്, വിനോദ് ടി.കെ. എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles