spot_img
Thursday, September 24, 2026

റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂരിൽ വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു



കണ്ണൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസ്. രാവിലെ 9ന് കണ്ണൂർ താവക്കരയിൽ ആണ് അപകടം ഉണ്ടായത്. പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്ക് പരുക്കേറ്റു. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി എസ് സി വിദ്യാർത്ഥികളാണ് ഇരുവരും. കണ്ണൂർ-വടകര റൂട്ടിൽ ഓടുന്ന ഐവാൻ ബസ്സാണ് ഇടിച്ചത്. ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗതയിൽ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles