spot_img
Friday, September 25, 2026

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വയനാട്ടില്‍ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും ട്രക്കിങ്ങിനും ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി.വടക്കന്‍ തീരദേശ ആന്ധ്രപ്രദേശിനും സമീപ തെക്കന്‍ ഒഡിഷയ്ക്കും മുകളിലായി അതി തീവ്ര ന്യൂനമര്‍ദ്ദം തുടരുന്നു. വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ക്രമേണ ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. തുടര്‍ന്നും വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ തന്നെ സഞ്ചരിച്ച് ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 26-ാം തീയതി രാത്രി 11.30 വരെ 0.3 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles