spot_img
Friday, September 25, 2026

കളിക്കാർക്കു മാത്രമല്ല, ആരാധകർക്കും ഫുട്ബോൾ ക്ലബ്ബുകളിൽ ഇടംനേടാൻ കഴിയും; ആരാധകനെ ‘ടീമിലെടുത്ത്’ ഗോകുലം കേരള



കോഴിക്കോട് : ഐ ലീഗ് മത്സരങ്ങൾക്കിടെ തന്റെ ഇഷ്ടടീമായ ഗോകുലം കേരള എഫ്സിയുടെ ഓരോ ഗോളിലും സ്റ്റേഡിയത്തിലെ ഗാലറിയിലിരുന്ന് ആർത്തുവിളിച്ച് കയ്യടിച്ച ആരാധകനായിരുന്നു എ.മിഥുൻ. ഈ സീസണിൽ ഗോകുലം കേരള എഫ്സി ഐഎഫ്എൽ (മുൻ ഐ ലീഗ്) കളിക്കാനിറങ്ങുമ്പോൾ ടീമിന്റെ കിറ്റ് മാനേജർ ആവേശക്കാരനായ ആ പഴയ ആരാധകനാണ്. കളിക്കാർക്കു മാത്രമല്ല, ആരാധകർക്കും ഫുട്ബോൾ ക്ലബ്ബുകളിൽ ഇടംനേടാൻ കഴിയുമെന്ന് മിഥുൻ തെളിയിച്ചിരിക്കുന്നു.ഗോകുലം കേരള മൂന്നാംകിരീടം നേടുമെന്ന് പ്രതീക്ഷിച്ച സീസണിലാണ് കോട്ടൂളി ആണ്ടോടിവീട്ടിൽ എ.മിഥുൻ ടീമിന്റെ കളികൾക്ക് ആർപ്പുവിളികളുമായി ഗാലറിയിലുണ്ടായിരുന്നത്. കോവിഡ് കഴിഞ്ഞ കാലത്താണ് ഗോകുലത്തിന്റെ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ ബറ്റാലിയയിലെ അംഗമായത്. ഫാൻ കോഓർഡിനേറ്ററായി വളർന്ന മിഥുനിനെ ടീം ആദ്യം ഗോകുലത്തിന്റെ കുട്ടികളുടെ ചാംപ്യൻഷിപ്പുകളുടെ സംഘാടനച്ചുമതല ഏൽപിച്ചു തുടങ്ങി.പതിയെപ്പതിയെ അണ്ടർ–14, അണ്ടർ–16 ടീമുകളുടെ കിറ്റ് മാനേജരായി. പിന്നീട് കേരള പ്രീമിയർ ലീഗ് ടീമിന്റെ കിറ്റ് മാനേജരായി. ആ സീസണിൽ ഗോകുലം കെപിഎൽ കിരീടം നേടി. തുടർന്നാണ് ഗോകുലം പ്രധാന ടീമിന്റെ കിറ്റ് മാനേജരായി മിഥുൻ നിയമിതനായത്. ഐഎഫ്എല്ലിന്റെ ഈ സീസൺ ഒക്ടോബർ അവസാനയാഴ്ച തുടങ്ങും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles