spot_img
Saturday, September 26, 2026

ഓണം ബംപർ ഈ ടിക്കറ്റിന്; 30 കോടി നേടിയ ഭാഗ്യശാലി ആര്?



തിരുവനന്തപുരം:30 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. തിരുവോണം ബംപർ TL 360615 എന്ന ടിക്കറ്റിന്.

അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. 450 കോടിയാണ് ടിക്കറ്റ് വില്‍പന വഴി സര്‍ക്കാരിനു ലഭിച്ചതെങ്കിലും സമ്മാനം, ജിഎസ്ടി, അച്ചടി തുടങ്ങിയവയ്ക്ക് തുക ചെലവാകും. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിലെത്തുക. 10 ശതമാനമാണ് (3 കോടി) ഏജന്റ് കമ്മിഷന്‍. ബാക്കി 27 കോടി രൂപയില്‍ ആദായനികുതിയും (30 ശതമാനം) സര്‍ചാര്‍ജും (25 ശതമാനം) ആരോഗ്യ, വിദ്യാഭ്യാസ സെസും (4 ശതമാനം) കുറവു വരും. ഇതെല്ലാം കൂടി ഏതാണ്ട് 10.53 കോടി രൂപയാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles