spot_img
Tuesday, September 29, 2026

കൃഷിമന്ത്രി ടി. സിദ്ദിഖിന് നേരെ കരിങ്കൊടി പ്രതിഷേധം; യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ.



കോഴിക്കോട്: കൃഷിമന്ത്രി ടി. സിദ്ദിഖിന് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുക്കം – തിരുവമ്പാടി റോഡിൽ തൊണ്ടിമ്മലിൽ വെച്ചായിരുന്നു സംഭവം.കോൺക്ലേവ് പരിപാടി കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്ന മന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെയാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച പ്രവർത്തകരെ തിരുവമ്പാടി പോലീസ് സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തു.അനുഷാജ് ബാലകൃഷ്ണൻ ( യുവമോർച്ച മുക്കം മണ്ഡലം ജനറൽ സെക്രട്ടറി) , വിഷ്ണു പ്രസാദ് ടി.പി (ജനറൽ സെക്രട്ടറി) , അർജുൻ കല്ലുരുട്ടി (വൈസ് പ്രസിഡണ്ട് ) , നിജു പി BJP മുക്കം മണ്ഡലം സെക്രട്ടറി) സുരേഷ് മുക്കം BJP മുക്കം ഏരിയ വൈസ് പ്രസിഡണ്ട്എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles