spot_img
Friday, October 2, 2026

പാലക്കാട് ജില്ലാ ആശുപത്രിയിലെ മരുന്നുക്ഷാമം നേരിട്ട് പരിഹരിച്ച് ജില്ലാ പഞ്ചായത്ത്; 4.25 കോടി രൂപ ചെലവഴിച്ചു



പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം നേരിട്ട് പരിഹരിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത്. ആരോഗ്യവകുപ്പ് മരുന്ന് എത്തിക്കാതായതോടെ ജില്ലാ പഞ്ചായത്ത് 4.25 കോടി ചെലവിട്ടാണ് മരുന്നെത്തിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ അവശ്യ മരുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മിക്കതും തീര്‍ന്നിരുന്നു. മരുന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ വൈകുമെന്ന് ഉറപ്പായതോടെയാണ് പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ട് ഇറങ്ങിയതെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ എസ് ബി രാജു പറഞ്ഞു.ആശുപത്രിയിലെ കെട്ടിട നിര്‍മ്മാണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഫണ്ടാണ് സര്‍ക്കാര്‍ കാരണം മരുന്ന് വാങ്ങുന്നതിനായി ചെലവഴിക്കേണ്ടി വരുന്നതെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ വെട്ടി കുറച്ചതിനാല്‍ എത്രനാള്‍ ജില്ലാ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കാന്‍ കഴിയുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടും മരുന്ന് എത്തിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles