spot_img
Friday, October 2, 2026

NOCAP വിലക്ക്:’അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ UDFസർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണം



തിരുവനന്തപുരം: മലയാള സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയില്‍ വിലക്കിയതിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രമുഖ ഡിജിറ്റല്‍ മാധ്യമമായ നോക്യാപിന് (NOCAP) നേരിടേണ്ടി വന്നതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളിലെ സെന്‍സര്‍ഷിപ്പില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് നിരന്തരം പറയുമ്പോഴാണ് മാധ്യത്തിന് വിലക്ക് നേരിട്ടതെന്നും സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് ഈ വിലക്കിന് പിന്നിലെന്ന് മെറ്റ തന്നെ തുറന്നുകാട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിമര്‍ശനങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള സര്‍ക്കാരിന്റെ കടുത്ത അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. നരേന്ദ്ര മോദിയും സംഘപരിവാറും നടപ്പിലാക്കുന്ന അതേ മാധ്യമവേട്ട തന്നെയാണ് കേരളത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് സര്‍ക്കാരും നടത്തുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.സര്‍ക്കാരില്‍ നിന്നുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയില്‍ വിലക്ക് ഏർപ്പെടുത്തിയതെന്നാണ് മെറ്റയില്‍ നിന്ന് ലഭിച്ച വിശദീകരണം. ‘നിയമവിരുദ്ധ പ്രവര്‍ത്തനം’ നടത്തുന്നതായി ചൂണ്ടിക്കാട്ടി ഐടി ആക്ട്, 2000-ലെ സെക്ഷന്‍ 79(3)(ബി) പ്രകാരം സര്‍ക്കാര്‍ മെറ്റയ്ക്ക് നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് പേജിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം ലഭിച്ചതെന്ന് ചീഫ് എഡിറ്റര്‍ അലി ഹൈദര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് ‘നിയവിരുദ്ധമായത്’ എന്നത് സംബന്ധിച്ച വ്യക്തമായ വിശദീകരണം മെറ്റയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഇതുവരെ ലഭിച്ചിട്ടില്ല.അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ യുഡിഎഫ് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രമുഖ ഡിജിറ്റൽ മാധ്യമമായ നോക്യാപിന് (NOCAP) നേരിടേണ്ടി വന്ന ഫേസ്ബുക്ക് വിലക്ക്.സമൂഹമാധ്യമങ്ങളിലെ സെൻസർഷിപ്പിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സർക്കാർ നിരന്തരം കൈമലർത്തുമ്പോഴും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് ഈ വിലക്കിന് പിന്നിലെന്ന് മെറ്റ തന്നെ തുറന്നുകാട്ടുന്നു. ഐ.ടി നിയമത്തിലെ സെക്ഷൻ 79(3)(b) ഉപയോഗിച്ച് സർക്കാർ നൽകിയ നിർദ്ദേശപ്രകാരമാണ് പേജ് പൂട്ടിയതെന്ന് മെറ്റ വിശദീകരിക്കുമ്പോഴും, യഥാർത്ഥത്തിൽ എന്ത് നിയമലംഘനമാണ് നോക്യാപിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വ്യക്തമാക്കാൻ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല.വിമർശനങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള സർക്കാരിന്റെ കടുത്ത അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. നരേന്ദ്ര മോദിയും സംഘപരിവാറും നടപ്പിലാക്കുന്ന അതേ മാധ്യമവേട്ട തന്നെയാണ് കേരളത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും യു.ഡി.എഫ് സർക്കാരും നടത്തുന്നത്. എതിർക്കുന്നവരെ മുഴുവൻ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നു. അക്കാലത്തെ ഫാസിസ്റ്റ് അടിച്ചമർത്തലുകളെ പോരാടി തോൽപ്പിച്ച പാരമ്പര്യമുള്ള കേരളത്തിൽ ഇത്തരം നടപടികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ല.ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്നത് ഒരു കുറ്റകൃത്യമല്ല; മറിച്ച്, ഏതൊരു മാധ്യമത്തിന്റെയും കടമയാണ്. അതുകൊണ്ട്, എതിർസ്വരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി നൽകാൻ ജനങ്ങൾ തയ്യാറാകണം. പ്രതിസന്ധിയിൽ തളരാതെ പുതിയ പേജുമായി തങ്ങളുടെ മാധ്യമപ്രവർത്തനം തുടരാൻ തീരുമാനിച്ച നോക്യാപ് ടീമിന് അഭിവാദ്യങ്ങൾ. മാധ്യമ ധാർമ്മികതയും സാമൂഹിക പ്രതിബദ്ധതയും സത്യസദ്ധതയും ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകാനും നീതിക്കായി വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിക്കാനും അവർക്ക് സാധിക്കട്ടെ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles