കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങളിൽ കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം പാലക്കാടും മൂന്നാം സ്ഥാനം തിരുവനന്തപുരവും സ്വന്തമാക്കി.ഇൻക്ലൂസീവ് മത്സര വിഭാഗങ്ങളിൽ അഞ്ച് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ 56 പോയിന്റ് കോഴിക്കോട് നേടി. തിരുവനന്തപുരം 2 സ്വർണവും 2 വെള്ളിയും 3 വെങ്കല മെഡലുമുൾപ്പെടെ 38 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒരു സ്വർണവും 3 വെള്ളിയും 1 വെങ്കലമെഡലുമായി 30 പോയിന്റ് നേടിയ തൃശൂരിനാണ് മൂന്നാം സ്ഥാനം. ഇൻക്ലൂസീവ് മത്സരങ്ങളിലെ അതിലറ്റിക്സ് വിഭാഗത്തിൽ പാലക്കാട് 44 പോയിന്റും കോഴിക്കോട് 42 പോയിന്റും തിരുവനന്തപുരം 32 പോയിന്റും നേടി.






