spot_img
Wednesday, October 28, 2026

ക്ഷീരകർഷകർക്ക് കേരളപ്പിറവി സമ്മാനവുമായി മിൽമ.



കോഴിക്കോട്: മലബാർ മിൽമക്ഷീരകർഷകർക്ക് കേരളപ്പിറവി സമ്മാനമായി 3.75 കോടി രൂപ അധിക പാൽവിലയായും കാലിതിറ്റ സബ്‌സിഡിയായും നൽകും.മലബാർ മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്ററുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതു പ്രകാരം നവംബർ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ സംഭരിക്കുന്ന നിശ്ചി ത ഗുണനിലവാരമുള്ള പാലിന് ഒരു രൂപ അധികപാൽ വിലയാ യി ലഭിക്കും.നവംബർ മാസത്തിൽ മേഖലാ യൂണിയൻ പ്രതീക്ഷിക്കുന്ന സംഭരണം 200 ലക്ഷം ലിറ്റർ പാലാണ്. ഇതു പ്രകാരം രണ്ട് കോടി രൂപ മലബാറിലെ ക്ഷീരകർ ഷകരിലേക്ക് എത്തിച്ചേരും. നവംബർ ഒന്ന് മുതൽ 30 വരെ ഡയറിയിൽ ലഭിച്ച പാലിൻ്റെ അള വു കണക്കാക്കി അധിക പാൽ വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡിസംബർ മാസത്തെ പാൽവില യോടൊപ്പം നൽകും. ക്രിസ്‌തുമസിന് മുമ്പായി സംഘങ്ങൾ തുക ക്ഷീര കർഷകർക്ക് കൈ മാറും. അധിക പാൽവിലയ്ക്കു പുറമെ കാലിത്തീറ്റക്കും സബ് സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 200 രൂപ വീതവും മിൽമ ബൈപ്രോ കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 100 രൂപ വീതവും, എംആർഡിഎഫ് ക്ഷീര സംഘ ങ്ങളിലൂടെ വിതരണം ചെയ്യുന്ന ടിഎംആർ കാലിത്തീറ്റക്ക് കിലോയ്ക്ക് ഒരു രൂപവീതവും നവംബർ മാസത്തിൽ സബ്‌സി ഡി ലഭിക്കും. ഇതുപ്രകാരം കാലിത്തീറ്റ സബ്‌സിഡിയായി നവംബർ മാസത്തിൽ ക്ഷീര കർഷകരിലേക്ക് 175 ലക്ഷം രൂപ എത്തിച്ചേരും. ഇതുൾപ്പെടെ 2026-27 സാമ്പത്തിക വർഷത്തിൽ മലബാറിലെ ക്ഷീരകർഷകർക്ക് 12 കോടി രൂപ മേഖലാ യൂണിയൻ സബ്സിഡിയായി അനുവദിച്ചിട്ടുണ്ടെന്ന് അഡ്‌മിനിസ്ട്രേറ്റർ വർക്കി ജോർജ് അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles