spot_img
Wednesday, October 28, 2026

വിജിലന്‍സിലെ വിവരാവകാശ വിലക്ക്; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, അടിയന്തര സ്റ്റേയില്ല



തിരുവനന്തപുരം: വിജിലന്‍സിലെ ടി സെക്ഷനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ അടിയന്തര സ്റ്റേയില്ല. പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന് നോട്ടീസ്. മൂന്നാഴ്ച്ചക്കകം മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഏതൊക്കെ വിവരങ്ങള്‍ ടി സെക്ഷന്‍ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു.ഉന്നത വ്യക്തികളുടെ ഫയലുകള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് T1,T2 സെഷനുകള്‍. രാഷ്ട്രീയക്കാര്‍ക്കെതിരായ അന്വേഷണങ്ങളും T1, T2 സെക്ഷനുകളിലേക്ക് മാറ്റാന്‍ കഴിയും. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം ഇത് പുറത്തുവരില്ല. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ മറയ്ക്കാനുള്ള നീക്കമാണിതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നുനേരത്തെ ആദ്യഘട്ടത്തില്‍ വിവരാവകാശ നിയമത്തില്‍ നിന്ന് രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെഷന്‍ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തി. ഇപ്പോള്‍ വീണ്ടും വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനെ ആര്‍ടിഐയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles