spot_img
Tuesday, November 3, 2026

​കോഴിക്കോട് സിറ്റിയിൽ സൈബർ തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ വൻ വർധന



കോഴിക്കോട്: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കോഴിക്കോട് സിറ്റിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട സൈബർ തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ വൻ വർധന. 2024ൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 1799 പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇതിൽ 128 കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.​2025ൽ 2142 പരാതികൾ ലഭിച്ചപ്പോൾ 60 എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2026 ഒക്ടോബർ വരെ 2297 പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇതിൽ 78 കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കോഴിക്കോട് സിറ്റിയിൽ ശരാശരി ഏഴിലധികം സൈബർ തട്ടിപ്പ് പരാതികളാണ് ഒരു ദിവസം രജിസ്റ്റർ ചെയ്യപ്പെടുന്നതെന്ന് സൈബർ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.​കോഴിക്കോട്ടെ വീട്ടമ്മയിൽ നിന്ന് സൈബർ തട്ടിപ്പുകാർ 1.35 കോടി രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞദിവസം കണ്ണൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഓൺലൈൻ തട്ടിപ്പിൽ ഇരകളാകുന്ന സ്ത്രീകളുടെ എണ്ണത്തിലും ഓരോ വർഷവും വർധന രേഖപ്പെടുത്തുന്നുണ്ട്. സൈബർ സാമ്പത്തിക തട്ടിപ്പ് പരാതികളിൽ 60 മുതൽ 70 ശതമാനം വരെ ഇരകളാകുന്നത് സ്ത്രീകളാണ്.​ഓൺലൈൻ വസ്ത്ര, ആഭരണ വിൽപ്പന, ഓൺലൈൻ മാർക്കറ്റിംഗ് തുടങ്ങിയവയുടെ മറവിലാണ് സ്ത്രീകളെ വഞ്ചിക്കുന്നത്.​സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024ൽ 93 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2025ൽ 64 പേരെയും 2026 ഒക്ടോബർ വരെ 42 പേരെയും കോഴിക്കോട് സിറ്റി പരിധിയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.​തട്ടിപ്പുകൾ പലവിധം​യുപിഐ പേയ്മെന്റ് തട്ടിപ്പ്, ഒടിപി തട്ടിപ്പ്, സ്വകാര്യ വിവരങ്ങൾ ചോർത്തിയ ശേഷമുള്ള ഭീഷണിപ്പെടുത്തിയുള്ള തട്ടിപ്പ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് തട്ടിപ്പ്, എടിഎം കാർഡ് തട്ടിപ്പ്, ക്യുആർ കോഡ് തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റ് സ്കാം, വ്യാജ നിക്ഷേപ സ്കീം തട്ടിപ്പ്, ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്, വ്യാജ ലോൺ ആപ്പ് തട്ടിപ്പ് എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്ന തട്ടിപ്പുകൾ.​ഓരോ ദിവസവും പുതിയ തരത്തിലുള്ള തട്ടിപ്പുകളുമായാണ് തട്ടിപ്പുകാർ ഇറങ്ങുന്നതെന്ന് സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ പറയുന്നു. പരാതികൾ ലഭിച്ചു കഴിയുമ്പോഴാണ് പൊലീസിന് അവയെക്കുറിച്ച് പഠിക്കാൻ കഴിയുന്നത്. ഇതിനു ശേഷമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും പൊലീസ് പറയുന്നു.​​തുക നഷ്ടപ്പെട്ടുവെന്ന് മനസ്സിലായാൽ ഉടൻതന്നെ പൊലീസിൽ പരാതി നൽകിയാൽ തുക തിരികെ ലഭിക്കാൻ സാധ്യത ഏറെയാണ്.​എംആർഎം (മണി റെസ്റ്റൊറേഷൻ മൊഡ്യൂൾ), സിആർഎഫ്എം (സൈബർ ഫ്രോഡ് ഗ്രീവൻസ് റിഡ്രസ്സൽ മൊഡ്യൂൾ) തുടങ്ങിയ സംവിധാനങ്ങൾ നിലവിലുണ്ട്. പണം വീണ്ടെടുക്കാൻ ബാങ്ക് വഴി പരാതി സമർപ്പിച്ച് തുക തിരിച്ചുപിടിക്കുന്ന സംവിധാനമാണിത്. അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ടെങ്കിൽ മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ തുക തിരിച്ചു ലഭിക്കും.​സൈബർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായാൽ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകാം. ഇതിന് പൊലീസ് സ്റ്റേഷനുകളിൽ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles