spot_img
Wednesday, November 4, 2026

മത്തിക്ക് 300, അയലയ്ക്ക് 240, കരിമീനിനും ചെമ്പല്ലിക്കും 800 വരെ ചെറുമീനുകളുടെ വില കുതിച്ചുകയറുന്നു.



കോട്ടയം: തീൻമേശയിലെ സ്ഥിരം സാന്നിധ്യമായ മീൻഇനങ്ങൾക്ക് വിപണിയിൽ പൊള്ളുന്ന വില. മത്തി, അയല, വറ്റ, നത്തോലി തുടങ്ങി ജനപ്രിയ ഇനങ്ങളുടെ വില ദിനംപ്രതി വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നു.ചെറുമീനുകളുടെ വരവ് കുറഞ്ഞുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 100-150 രൂപയുണ്ടായിരുന്ന മത്തിയുടെ വില ഒരു മാസംകൊണ്ട് 300 ആയി ഉയർന്നു.കൊച്ചുമത്തിക്ക് വില 240-250 രൂപയാണ്. അയല 220-240 രൂപ വരെ എത്തി. മങ്കട വില 200 കടന്നു. കായൽ മീനുകളായ കണമ്പ്, കരിമീൻ, ചെമ്പല്ലി എന്നിവയ്ക്ക് കിലോയ്ക്ക് 600 -800 രൂപ വരെയാണ് വില. കൂന്തൽ 120-140, ചെമ്പല്ലി 180, കിളിമീൻ 200-220, ചെമ്മീൻ 300 രൂപ എന്നിങ്ങനെയാണ് പുതിയ വില.നെയ്മ‌ീൻ, ആവോലി, മോദ എന്നിവയാണ്വലിയമീനുകളുടെ കൂട്ടത്തിൽ വിലയിൽമുന്നിൽ. നെയ്മ്‌മീനിന് 1000 രൂപയാണ്കിലോയ്ക്ക് വില. ആവോലി വില 600-800രൂപയും, മോദ 700 മുതൽ 750 വരെയുമാണ് വില. കഴിഞ്ഞ ദിവസം 650 രൂപയുണ്ടായിരുന്ന ആവോലിയുടെ വില ഇപ്പോൾ 800 രൂപവരെയെത്തി.സാധാരണയായി ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ മീൻ കിട്ടേണ്ടതാണ്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം ചെറുമത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles