കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമാ യ മാറ്റങ്ങളും നൈപുണ്യാധി ഷ്ഠിത തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ സർ ക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2027-28 അധ്യയന വർഷം മുതൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ ഉന്നതവിദ്യാ ഭ്യാസ വകുപ്പ് ഭരണാനുമതി നൽകി.ആഗോള തൊഴിൽ വിപണിയുടെ മാറുന്ന ആവശ്യങ്ങ ൾക്കനുസൃതമായി ആർട്ടിഫി ഷ്യൽ ഇന്റലിജൻസ്, ഡാറ്റ സ യൻസ്, കമ്പ്യൂട്ടർ സയൻസ്, മാസ് കമ്മ്യൂണിക്കേഷൻ എ ന്നിവ ഉൾപ്പെടെയുള്ള വിവിധ ഓണേഴ്‌സ് പ്രോഗ്രാമുകളാണ് പുതിയ അക്കാദമിക വർഷം മുതൽ ജില്ലയിലെ കോള ജുകളിൽ ആരംഭിക്കുക.മീഞ്ചന്ത ഗവ. ആർട്സ് ആ ൻഡ് സയൻസ് കോളേജിൽ ബിഎസ് സി അപ്ലൈഡ് സ്റ്റാ റ്റിസ്റ്റിക്സ് വിത്ത് ഡാറ്റ സയ ൻസ് ഓണേഴ്സ‌് കോഴ്‌സുംകൊടുവള്ളി ഗവ. സിഎച്ച്എം കെഎം ആർട്‌സ് ആൻഡ് സ യൻസ് കോളേജിൽ ബിസിഎ ഓണേഴ്സും ആരംഭിക്കും. കൊയിലാണ്ടി എസ്എആർ ബിടിഎം. ഗവ. കോളജിൽ ഇന്റഗ്രേറ്റഡ് പിജി ഇൻ ഇംഗ്ലീഷ് ആൻ്റ മീഡിയ സ്റ്റഡീസും ബിഎസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓണേഴ്സും അനുവദിച്ചിട്ടുണ്ട്.ബാലുശേരി ഡോ. ബിആർ. അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ് സി. സൈക്കോളജി ഓണേഴ്സ്, ബിഎസ് സി. കമ്പ്യൂട്ടർ സ യൻസ് ഓണേഴ്‌സ് എന്നീ കോഴ്സുകളും, റൗസത്തുൽ ഉലും അറബിക് കോളജിൽ ബികോം ഓണേഴ്‌സും, ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ ബിഎ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഓണേഴ്സ്, ബിഎ പൊളിറ്റിക്കൽ സയൻസ് ഓണേഴ്സ് എന്നിവയും ആരംഭി ക്കും.പേരാമ്പ്ര സികെ ജി, മെമ്മോറിയൽ ഗവ. കോളജിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് ഓണേഴ്സ‌്, ബിഎസ്‌സി. ജിയോഗ്രഫി ഓണേഴ്‌സ് എ ന്നീ കോഴ്സുകൾക്ക് അനുമതി ലഭിച്ചു. മൊകേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോ ളേജിൽ ബിസിഎ. ഓണേഴ്സ്, ബികോം. ഓണേഴ്‌സ് എന്നീ കോഴ്സുകളും നാദാപു രം ഗവ. ആർട്സ് ആൻഡ് സ യൻസ് കോളജിൽ എംഎ ബിസിനസ് ഇക്കണോമിക്സ്, ബിഎസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓണേഴ്സ് എന്നിവയും ആരംഭിക്കും.കൂടാതെ മലബാർ ക്രിസ്ത്യൻ കോളജിൽ ബിഎസ് സി ബോട്ടണി ഓണേഴ്സും, സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ ബിഎസ്‌സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ‌് വിത്ത് ഡാറ്റ സയൻസും പുതിയതായി അനുവദിച്ചിട്ടുണ്ട്.






