spot_img
Thursday, November 5, 2026

34–ാമത് സ്ഥാപന ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ ശുചീകരണവുമായി മലബാർ ഗ്രൂപ്പ്.



കോഴിക്കോട് : മലബാർ ഗ്രൂപ്പിന്റെ 34–ാമത് സ്ഥാപന ദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം, സുസ്ഥിര വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകി രാജ്യവ്യാപക മെഗ‌ാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. മലബാർ ഗ്രൂപ്പിന്റെ ഒൻപതിനായിരത്തോളം ജീവനക്കാരും പൊതുജനങ്ങളും ശുചീകരണത്തിൽ പങ്കാളികളായി.മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദിന്റെ 69-ാം ജന്മദിനം പ്രമാണിച്ച് കുന്നമംഗലം പഞ്ചായത്ത് പരിധിയിലുള്ള കൃഷിയിടത്തിൽ 69 ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചാണ് മലബാർ ഗ്രൂപ്പ് ആസ്ഥാനത്തെ ആഘോഷപരിപാടികൾക്ക് തുടക്കമിട്ടത്.വനം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി.സംജിത്, സ്ഥിരസമിതി അധ്യക്ഷൻ ബാബു മോൻ, വാർഡ് മെംബർ ടി.കെ.ഹിതേഷ് കുമാർ, സ്ഥിരസമിതി അധ്യക്ഷ ശ്രീബ പുൽക്കുന്നുമ്മൽ, മാനേജിങ് ഡയറക്ടർ-ഇന്ത്യ ഓപ്പറേഷൻസ് ഒ.അഷർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ.നിഷാദ്, സിഎസ്ആർ ഹെഡ് പി.കെ.ഷബീർ എന്നിവരും മലബാർ ഗ്രൂപ്പിലെ മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.കോഴിക്കോട് ബീച്ചിൽ നടത്തിയ മെ ഗാ ക്ലീനിങ് ഡ്രൈവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു. ഇന്ത്യയിലുടനീളം ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നു മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles