spot_img
Thursday, November 5, 2026

സൂക്ഷ്മ ജലസേചനത്തിന് വൻ സബ്സിഡി: അപേക്ഷകൾ ക്ഷണിച്ചു.



തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിൽ ഡ്രിപ്പ്, സ്പ്രിംഗ്ളർ തുടങ്ങിയ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതിച്ചെലവിന്റെ അനുവദനീയ തുകയുടെ 55 ശതമാനം ചെറുകിട, നാമമാത്ര കർഷകർക്കും 45 ശതമാനം മറ്റ് കർഷകർക്കും ധനസഹായമായി ലഭിക്കും. കൂടാതെ, നിബന്ധനകൾക്ക് വിധേയമായി നാളികേര കർഷകർക്ക് 30 ശതമാനം അധിക ധനസഹായവും ലഭ്യമാണ്. താല്പര്യമുള്ള കർഷകർക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ് (ഫോൺ: 9400722150, 9048183643, 9446429642).



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles