കോഴിക്കോട്: ജില്ലയിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനായി അപേക്ഷ സമർപ്പിച്ച് എഴുത്തുപരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 20 വരെ നടക്കും. കോഴിക്കോട് സിവിൽ സ്റ്റേഷൻ ബി ബ്ലോക്കിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലാണ് പരിശോധന ക്രമീകരിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള അപേക്ഷകരുടെ ക്രമവും തീയതിയും സമയവും എൽ.ബി.എസ്. (LBS) പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അപേക്ഷയുടെ പകർപ്പ്, അസ്സൽ രേഖകൾ, ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം നിശ്ചിത സമയത്ത് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് lbsedp.lbscentre.in/akshaya26 എന്ന വെബ് പോർട്ടൽ സന്ദർശിക്കുകയോ 0495 2304775 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.






