spot_img
Saturday, November 14, 2026

ആദ്യം തലയോട്ടി കണ്ടു, പിന്നീട് മറ്റു ഭാഗങ്ങളും ശ്രദ്ധയിൽപെട്ടു; മീത്തൽ ധർമംകുന്ന് മലയിൽ അസ്ഥികൂടം കണ്ടെത്തി.



കക്കോടി : കിഴക്കുംമുറി കടപ്പയിൽ മീത്തൽ ധർമംകുന്ന് മലയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കഴിഞ്ഞ ഓഗസ്റ്റ് 13നു കാണാതായ കിഴക്കുംമുറി മണ്ണാറത്ത് മീത്തൽ വത്സരാജിന്റേതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക്, ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ. ഇന്നലെ രാവിലെ മലയിലെത്തിയ രണ്ടു പേരാണ് ആദ്യം തലയോട്ടി കണ്ടത്. പിന്നീടാണ് മറ്റു ഭാഗങ്ങൾ ഇവരുടെ ശ്രദ്ധയിൽപെട്ടത്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഫൊറൻസിക് വിദഗ്ധരെത്തി അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ എടുത്ത് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പാൻകാർഡ്, മൊബൈൽ ഫോൺ, കറൻസി നോട്ടുകൾ തുടങ്ങിയവയും കണ്ടെത്തി. സമീപത്തെ പറങ്കിമാവിൽ തുണി ഉപയോഗിച്ച് കുരുക്കുകെട്ടിയതു കണ്ടെത്തി. രാവിലെ സ്ഥലത്തെത്തിയ പൊലീസ് ഉച്ചയോടെ നടപടി പൂർത്തിയാക്കി. വത്സരാജിനെ കാണാതായതിൽ നേരത്തെ ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles