spot_img
Saturday, November 14, 2026

ബുദ്ധികേന്ദ്രം ഡാൻസർ ലിജോ; ‘ജുമാഞ്ചി’യെ മറയാക്കി വൻ ലഹരിക്കടത്ത് നടത്തിയ സൂത്രധാരൻ രണ്ടുവർഷത്തിന് ശേഷം പിടിയിൽ.



നെടുമ്പാശ്ശേരി: അത്താണിയിൽ വെച്ച് വൻതോതിൽ മാരക മയക്കുമരുന്നുകൾ പിടികൂടിയ കേസിലെ മുഖ്യസൂത്രധാരനെ രണ്ടുവർഷത്തെ തിരച്ചിലിനൊടുവിൽ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കൊടികുത്തുമല സിയോൺനഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയാണ് (39) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2024 ജൂൺ 27-ന് ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എം.ഡി.എം.എ, രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ, 420 ഗ്രാം കഞ്ചാവ് എന്നിവ പോലീസ് പിടികൂടിയ കേസിലാണ് നടപടി. നേരത്തെ കേസിൽ ഉൾപ്പെട്ട ആസാദ്, ഹരികൃഷ്ണൻ എന്നിവർക്ക് പുറമെ ‘ജുമാഞ്ചി’ എന്നറിയപ്പെടുന്ന തൃശൂർ സ്വദേശി രാഗേഷിനെ (32) ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരിക്കാൻ രാഗേഷ് മുഖാന്തരമാണ് ലിജോ സാമ്പത്തിക ഇടപാടുകളും, നിശ്ചിത സ്ഥലങ്ങളിൽ മയക്കുമരുന്ന് ‘ഡ്രോപ്പ്’ ചെയ്ത ശേഷമുള്ള ലൊക്കേഷൻ കൈമാറ്റങ്ങളും നിയന്ത്രിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles