spot_img
Saturday, November 14, 2026

ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനമായി സ്വർണ്ണത്തിളക്കം; മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി മലയാളി താരം.



ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്നുകൊണ്ടിരിക്കുന്ന 26-ാമത് ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി മലയാളി താരത്തിന്റെ തിളക്കമാർന്ന പ്രകടനം. S2 കാറ്റഗറിയിൽ 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക്സ്ട്രോക്ക് എന്നീ മൂന്നിനങ്ങളിലാണ് താരം സ്വർണ്ണം നേടിയത്. ഇതോടെ 2023 മുതൽ 2026 വരെയുള്ള കാലയളവിൽ ദേശീയ തലത്തിൽ കേരളത്തിനായി താരം നേടുന്ന സ്വർണ്ണ മെഡലുകളുടെ എണ്ണം പന്ത്രണ്ടായി ഉയർന്നു. കൂടാതെ, 2028-ലെ ലോസ് ആഞ്ചലസ് പാരാലിമ്പിക്സിലേക്കുള്ള S2 കാറ്റഗറിയുടെ യോഗ്യതാ സമയമായ 1:13:77 മറികടന്ന് 1:10:49 എന്ന മികച്ച സമയത്തിൽ ഫിനിഷ് ചെയ്യാനും താരത്തിന് സാധിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles