spot_img
Sunday, November 15, 2026

കാത്തിരിപ്പിന് വിരാമം; മാമ്പറ്റയിൽ പുതിയ പാലം വരും



കരുവാരകുണ്ട്: കൽക്കുണ്ട് അടക്കമുള്ള മലയോര പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിന്റെ സർപ്രൈസ്. തരിശ് മാമ്പറ്റയിൽ പുതിയ പാലം പണിയുമെന്നാണ് വെള്ളിയാഴ്ച കിഴക്കെത്തലയിൽ നടന്ന ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചത്.അരനൂറ്റാണ്ട് പഴക്കമുള്ള മാമ്പറ്റ പാലം പൊളിച്ച് പുതിയത് നിർമിക്കണം എന്ന മലയോര കുടുംബങ്ങളുടെ മുറവിളിക്ക് പതിറ്റാണ്ട് പഴക്കമുണ്ട്. പാർട്ടി ചടങ്ങിനെത്തിയ മന്ത്രിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകിയതിനെ തുടർന്നാണ് പ്രഖ്യാപനം. അടുത്ത ദിവസം തന്നെ എഞ്ചിനീയർമാരെ അയക്കുമെന്നും അപ്രോച്ച് റോഡിന് സ്ഥലം നൽകിയാൽ പാലം ഉടനെ പണിയുമെന്നും ബഷീർ പറഞ്ഞു.ആർത്തല, മഞ്ഞളാംചോല, കേരളാംകുണ്ട് വിനോദ സഞ്ചാര കേന്ദ്രം, മണലിയാംപാടം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വഴി കൂടിയാണ് ഒലിപ്പുഴക്ക് കുറുകെയുള്ള ഈ പാലം. മലവെള്ളത്തിൽ പതിവായി മുങ്ങാറുള്ള പാലത്തിന് കൈവരികൾ ഇല്ല. തൂണുകൾ ദ്രവിച്ചിട്ടുണ്ട്. ബസുകൾ, ലോറികൾ എന്നിവ സാഹസികമായാണ് ഇതുവഴി പോകുന്നത്. ചെറുവാഹനങ്ങൾ പുഴയിലേക്ക് വീഴുന്നത് പതിവാണ്. പുതിയ പാലം മേഖലയുടെ വികസനത്തിന് കുതിപ്പേകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles