spot_img
Wednesday, November 18, 2026

സ്വർണവിലയിൽ ഇന്നും ഇടിവ് ; ഒരു ലക്ഷത്തിൽ നിന്ന് താഴെയിറങ്ങി പൊന്ന്



സംസ്ഥാനത്ത് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. പവന് 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 99,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് കേരളത്തിലും സ്വർണവില കുറയാൻ കാരണമായത്.

ഈ വർഷം രണ്ടാം തവണയാണ് സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ പവൻ വിലയിൽ 6,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ വിലയിടിവ് സ്വർണം വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസമാകുകയാണ്.

ജനുവരി 29-നായിരുന്നു സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,470 രൂപയാണ് നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,205 രൂപയായി.14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7,985 രൂപയും 9 കാരറ്റ് സ്വർണത്തിന് 5,150 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ആഭ്യന്തര വിപണിയിലും സ്വർണവിലയിൽ മാറ്റം തുടരുകയാണ്.

99,760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് കേരളത്തിലും സ്വർണവില കുറയാൻ കാരണമായത്. ഈ വർഷം രണ്ടാം തവണയാണ് സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പവൻ വിലയിൽ 10,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ വിലയിടിവ് സ്വർണം വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസമാകുകയാണ്.

ജനുവരി 29-നായിരുന്നു സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,470 രൂപയാണ് നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,205 രൂപയായി



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles