കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 2040 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 97,720 രൂപയായി. ഗ്രാമിന് 255 രൂപയും കുറഞ്ഞു. 12,215 രൂപയിലാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 205 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 10,000 രൂപയായും പവൻ വില 80,000 രൂപയായും കുറഞ്ഞു. ചെവ്വാഴ്ചയാണ് സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്.ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവില കുത്തനെ ഇടിയാൻ ഇടയാക്കിയത്. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്.ബുധനാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില 1.4 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,796.37 ഡോളറിലെത്തി. 2025 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയിലും ഇടിവുണ്ടായി. ഡിസംബറില്‍ കാലാവധി പൂര്‍ത്തിയാകുന്ന ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.7 ശതമാനം കുറഞ്ഞ് ഔണ്‍സിന് 3,799.30 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ 19 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഡോളര്‍ ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകത കുറക്കുന്നുണ്ട്. ഇതാണ് വിലയെ സമ്മര്‍ദത്തിലാക്കുന്നത്.പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന സൂചനകളാണ് വിപണിയില്‍ ആശങ്ക യ്ക്ക് ഇടയാക്കുന്നത്. ന്യൂയോര്‍ക്ക് ഫെഡ് പ്രസിഡന്റ് ജോണ്‍ വില്യംസ് പണപ്പെരുപ്പ സമ്മര്‍ദം കുറയ്ക്കാന്‍ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഡിസംബറിലെ യോഗത്തില്‍ 0.25 ശതമാനം പോയിന്റ് പലിശ വര്‍ധനയുണ്ടാകാന്‍ 95.7 ശതമാനം സാധ്യതയുണ്ടെന്നാണ്.






