spot_img
Saturday, November 21, 2026

പ്രവാസി സംരംഭകർക്കായി സംരംഭകത്വ ശിൽപ്പശാല നവംബർ 23 ന്.



കോഴിക്കോട്:പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഏകദിന സംരംഭകത്വ ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ ഹോട്ടൽ ന്യൂ നളന്ദയിൽ നവംബർ 23 ന് നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ മുഖേന രജിസ്റ്റർ ചെയ്ത പ്രവാസി സംരംഭകർക്കായി സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയും സർക്കാർ സഹായ പദ്ധതികൾ, ബാങ്ക് വായ്പാ സൗകര്യങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles