spot_img
Wednesday, November 25, 2026

ടോപ്പ് 12-ൽ ഇടം നേടാനായില്ല:മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ നിന്ന് കെസിയ ലിസ് മെജോ പുറത്ത്.



മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ നിന്ന് മലയാളിയായ കെസിയ ലിസ് മെജോ പുറത്ത്. ടോപ്പ് 12-ൽ ഇടം നേടാതെയാണ് പുറത്തായത്. സ്വിം സ്യൂട്ട് റൗണ്ടിലാണ് പുറത്തായത്. സ്വിം സ്യൂട്ട് റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ടോപ്പ് 12 ഈവനിങ് ഗൗൺ റൗണ്ടിലെത്തും. ടോപ്പ് 5-ൽ ചോദ്യോത്തര റൗണ്ടാണ്. അവസാന അഞ്ച് മത്സരാർത്ഥികൾ ജൂറിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. അവസാന റൗണ്ടിലെ പൊതുവായ ചോദ്യത്തിന്റെ ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് മിസ് യൂണിവേഴ്‌സ് വിജയിയെയും റണ്ണർഅപ്പിനെയും തിരഞ്ഞെടുക്കുക.പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിൽ 75-ാമത് മിസ് യൂണിവേഴ്സൽ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ ലിസ് മെജോ എത്തിയത്. ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം കുറിച്ചാണ് കെസിയ മിസ് യൂണിവേഴ്സ് മത്സരത്തിന് യോഗ്യത നേടിയത്. മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ ആദ്യമായാണ് മലയാളി പെൺകുട്ടി കിരീടം ചൂടിയത്.ആത്മവിശ്വാസവും അറിവും സൗന്ദര്യവും ഒത്തുചേർന്ന 19കാരി കെസിയ ഇതിനകെ തന്നെ ലോകമെമ്പാടുമുള്ള മലയാളികളുടെ താരമായി മാറി. 17 ആം വയസ്സിൽ മിസ് ടീൻ ദിവ 2024 പട്ടവും മിസ് ടീൻ ഇൻറർനാഷണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് പദവിയും നേടിയാണ് കെസിയ റാംപിൽ വിജയങ്ങൾ തുടർക്കഥയാക്കിയത്. മികച്ച നർത്തകിയായ കെസിയ ബംഗളൂരുവിൽ രണ്ടാംവർഷ നിയമ വിദ്യാർത്ഥിനിയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles