spot_img
Friday, November 27, 2026

71 കാരിയുടെ കണ്ണിൽനിന്ന് 15 സെന്റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തി.



കൊ​ടി​യ​ത്തൂ​ർ: 71 വ​യ​സ്സു​കാ​രി​യു​ടെ ക​ണ്ണി​ൽ​നി​ന്ന് 15 സെ​ന്റി​മീ​റ്റ​ർ നീ​ള​മു​ള്ള ജീ​വ​നു​ള്ള വി​ര​യെ ക​ണ്ടെ​ത്തി. ക​ണ്ണി​ൽ മൂ​ന്ന് ദി​വ​സ​മാ​യി അ​സ​ഹ്യ​മാ​യ ത​ട​ച്ചി​ലും ചു​വ​പ്പും അ​നു​ഭ​വ​പ്പെ​ട്ട് ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് വി​ര​യെ പു​റ​ത്തെ​ടു​ത്ത​ത്. കൊ​ടി​യ​ത്തൂ​ർ കോം​ട്ര​സ്റ്റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി​യി​ൽ ഒ.​പി. പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് വി​ര​യെ ക​ണ്ടെ​ത്തി​യ​ത്.എ​ര​ഞ്ഞി​മാ​വ് സ്വ​ദേ​ശി​നി​യു​ടെ ഇ​ട​തു​ക​ണ്ണി​ലെ വെ​ള്ള​ഭാ​ഗ​ത്തി​ന​ടി​യി​ൽ​നി​ന്ന് ഡോ. ​ഇ. വ​രു​ൺ ഹാ​രി​ഷാ​ണ് വി​ര​യെ പു​റ​ത്തെ​ടു​ത്ത​ത്. ഡൈ​ലോ​ഫി​ലേ​റി​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​രാ​ദ​ങ്ങ​ളാ​ണ് ഇ​ത്ത​രം വി​ര​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. കൊ​തു​കു​ക​ൾ വ​ഴി ശ​രീ​ര​ത്തി​ലെ​ത്തു​ന്ന പ​രാ​ദ​ങ്ങ​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും 12 സെ​ന്റീ​മീ​റ്റ​ർ നീ​ള​മു​ള്ള ഒ​രു വി​ര​യെ മു​മ്പ് കോ​ഴി​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ധാ​ന ശാ​ഖ​യി​ൽ വ​ച്ച് പു​റ​ത്തെ​ടു​ത്തി​രു​ന്നു​വെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. വി​ര​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്ത​ണ​മെ​ന്ന് രോ​ഗി​യോ​ട് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles