spot_img
Friday, November 27, 2026

രാഷ്ട്രപതി ദ്രൗപദി​മുർമു ഇന്ന് കേരളത്തിലെത്തും.



കൊച്ചി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. ​ഇന്നത്തെ പ്രധാന പരിപാടികൾ​കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രദർശനം. ​തൃശൂരിൽ വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളന ഉദ്ഘാടനം. ​ഗുരുവായൂർ ക്ഷേത്രദർശനം. ​ഇന്നത്തെ പരിപാടികൾക്ക് ശേഷം രാത്രി ഏഴിമല നാവിക അക്കാദമിയിൽ താമസിക്കുന്ന രാഷ്ട്രപതി, നാളെ രാവിലെ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കും. തുടർന്ന് അവർ മിസോറാമിലേക്ക് തിരിക്കും. ​മഴയ്ക്ക് സാധ്യതയുള്ളതിനാൽ റോഡ് മാർഗ്ഗമുള്ള യാത്ര ക്രമീകരിക്കേണ്ടി വരുന്നത് കണക്കിലെടുത്ത് ദേശീയപാത 544-ൽ അടക്കം പോലീസ് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ, ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.45 വരെ ഗുരുവായൂർ ക്ഷേത്രപരിസരത്തും കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles