spot_img
Wednesday, June 3, 2026

മയക്കുമരുന്ന് കടത്ത്, നൈജീരിയക്കാരൻ വയനാട് പോലീസിന്റെ പിടിയിൽ



കൽപ്പറ്റ :അതിമാരക മയക്ക് മരുന്ന് കടത്ത് കേസിൽ നൈജീരിയക്കാരൻ വയനാട് പോലീസിൻ്റെ പിടിയിൽ. ഐവറി കോസ്റ്റ് സ്വദേശി എബൗ സോ ഡോംബിയ ബിംഗർ വില്ലെ എന്നയാളാണ് ബാംഗ്ളുരുവിൽ കേരള പോലീസിൻ്റെ പിടിയിലായത്. കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തിന് നേതൃത്വം കൊടുക്കുന്ന ഇയാൾക്ക് എം.ഡി.എം.എ. നിർമ്മാണ കേന്ദ്രമുണ്ടന്ന് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ജില്ലാ പോലീസ് മേധാവി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുനെല്ലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതിയെ കൽപ്പറ്റ നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles