കുന്ദമംഗലം:മലപ്പുറം കാളികാവ് സ്വദേശികളായ അഞ്ച അംഗ ക്വട്ടേഷൻ സംഘം കുന്ദമംഗലത്ത് പിടിയിൽ.കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയ അഞ്ചംഗ സംഘം പോലീസ് പിടിയിലായത്. മലപ്പുറം കാളി കാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, തജ്‌ദാർ, ഫിറോസ് , അബ്ദുൽ ജലീൽ എന്നിവരാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.പാംപേഴ്സ് ഡീലേഴ്സ് തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ തുടർന്നാണ് കൃത്യം നടന്നത്.പണം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് ഈ യുവാവിനെ തട്ടിക്കൊണ്ടു പോകാനായി ക്വട്ടേഷൻ സംഘത്തെ ഏൽപിക്കുകയായിരുന്നു.
പെട്രോൾ പമ്പിന് മുന്നിൽ വെച്ച് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോകുന്നത് പിന്നിലുള്ള വണ്ടിയിലെ ഡ്രൈവർ വീഡിയോ എടുത്തത് കേസിൽ പ്രധാന തുമ്പായി
മെഡിക്കൽ കോളേജ് എ സി സുദർശൻ ൻ്റെ നേതൃത്വത്തിൽ എസ് എച്ച് ഒ യുസഫ് നടത്തറമ്മൽ,കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷറഫ് എന്നിവരും ഉള്ള സംഘമാണ് ഇവരെ പിടികൂടിയത്.
അതേസമയം മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ. മുണ്ടക്കൽ വിഷ്ണുദാസിനെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ബഷീറിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നാരോപിച്ച് വിഷ്ണുവും കൂടുകാരും ചേർന്ന് മർദിക്കുകയായിരുന്നു . റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും അസഭ്യ വർഷം നടത്തി ചവിട്ടി വീഴ്ത്തുകയുമായിരുന്നെന്നും ബഷീർ കുന്ദമംഗലം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ പല കേസുകളിലും പെട്ടവരാണ് പ്രതികൾ.സംഭവത്തിലെ കൂട്ട് പ്രതികളെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്യുകയും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. മുഖ്യ പ്രതിയായ വിഷ്ണുദാസ് മുണ്ടക്കലിടം ക്ഷേത്രത്തിലെ അടിപിടി കേസിലെ പ്രതിയാണ്






