spot_img
Wednesday, June 3, 2026

സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു



കോഴിക്കോട്: ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.

വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു.

ഒരു മാസത്തിന് ശേഷമാവും വിവാഹം.ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.

സച്ചിൻ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും സച്ചിൻ ദേവ് നേടിയിട്ടുണ്ട്.

21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്.തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles