spot_img
Wednesday, June 3, 2026

പ്രണയദിനത്തിൽ ഒന്നായി; ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരായി



പ്രണയദിനത്തിൽ ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ മനുവും ശ്യാമയും ഒന്നായി. പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്ന ഇരുവരും 2017ലാണ് പ്രണയം തുറന്നുപറഞ്ഞത്. രണ്ട് വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇന്ന് ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.

മറ്റ് പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും മുമ്പ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ രേഖകളിലെ ആൺ-പെൺ  ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്.

എന്നാൽ ട്രാൻസ്ജെൻഡർ‌ വ്യക്തിത്വത്തിൽ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ നിയമസാധുതയുണ്ടോ എന്ന കാര്യത്തിൽ തീർച്ചയില്ല. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ഐഡന്റിറ്റിയിൽ‌ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്യാമയും മനുവും. 

ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ്  പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമായ ശ്യാമ എസ്. പ്രഭ തിരുവനന്തപുരം സ്വദേശിയാണ്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles