spot_img
Saturday, June 13, 2026

ലോൺ ആപ്പിനെതിരേ ബോധവത്കരണവുമായി പോലീസ്



വ്യാജ ഓൺലൈൻ ലോൺ ആപ്പിനെതിരേ ജാഗ്രതപാലിക്കണം എന്ന സന്ദേശവുമായി കോഴിക്കോട് റൂറൽ പോലീസ് രംഗത്ത്. കോഴിക്കോട് റൂറലിലെ വിവിധ സ്ഥലങ്ങളിൽ സൈബർ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ലോൺ ആപ്പ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ആളുകളെ ബോധവത്‌കരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഓരോമാസവും കാമ്പയിൻ നടത്തും. ലോൺ ആപ്പുമായി ബന്ധപ്പെട്ട പരാതികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ആളുകളെ ബോധവത്‌കരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് റൂറൽ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിൽ ഇത്തരം ഒരു ബോധവത്കരണ കാമ്പയിൻ ആരംഭിച്ചത്.വ്യാജലോൺ ആപ്പിലൂടെ പണം എടുക്കരുത്, ഫോണുകൾ സുരക്ഷിതമായി ഉപയോഗിക്കുക, ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക, പണമയയ്ക്കുമ്പോൾ കൂടുതൽ ജാഗ്രതകാണിക്കുക, ഓൺലൈൻ ജോലിക്കായി പണം ആവശ്യപ്പെടുന്നുവെങ്കിൽ ശ്രദ്ധിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പോലീസ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. സ്കൂളുകൾ, കാമ്പസുകൾ, ബസ്‌സ്റ്റാൻഡുകൾ, ആളുകൾകൂടുന്ന മറ്റിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.ഓൺലൈൻ ചതികളെക്കുറിച്ച് ജനങ്ങളോട് വിവരിക്കുന്ന പരിപാടിയാണിത്. ചൊവ്വാഴ്ച വടകരയിലെ വിവിധ സ്ഥലങ്ങളിൽ കാമ്പയിൻ നടത്തി. ബുധനാഴ്ച നാദാപുരം മേഖലയിൽ ബോധവത്കരണപരിപാടി നടത്തും



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles