കോഴിക്കോട് : വാഹനങ്ങളിൽ അമിതഭാരം കയറ്റിയ പതിന്നാല് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. 199 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. 5,64,750 രൂപ പിഴചുമത്തി. അമിതഭാരം കയറ്റുന്നതുസംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ എൻഫോഴ്സ്‌മെന്റ് സ്ക്വാഡുകളെ ഏകോപിച്ച് കോഴിക്കോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. ബി. ഷെഫീഖിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കുന്ദമംഗലം, മുക്കം, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.






