spot_img
Friday, April 17, 2026

ചുരത്തിലെ കവർച്ച: രണ്ട് പ്രതികൾ കൂടി പിടിയിൽ



താമരശ്ശേരി∙ ചുരത്തിൽ മഹാരാഷ്ട്ര സ്വദേശിയുടെ കാർ തടഞ്ഞു നിർത്തി 68 ലക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി മൂന്നാംതോട് സുബീഷ്(40), കണ്ണൂർ ഇരിട്ടി അജിത് ഭാസ്കരൻ (35) എന്നിവരെയാണ് താമരശ്ശേരിയിലെ ഒരു ലോഡ്ജിൽ നിന്ന് സിഐ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.ഈ കേസിൽ എറണാകുളം സ്വദേശി തോമസ്, തൃശൂർ സ്വദേശി ഷാമോൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുഴൽപണം കവർച്ച സംഘങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ് ഇവരെന്നും പൊലീസ് പറഞ്ഞു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles