spot_img
Saturday, June 13, 2026

35 ദിനങ്ങൾ, നവകേരള സദസ്സിന് ഇന്ന് സമാപനം



തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. നവംബർ 18ന് കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് 35 ദിവസത്തിന് ശേഷമാണ് അവസാനമാകുന്നത്.സമാപന ദിവസമായ ഇന്ന് അഞ്ച് മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. തിരുവനന്തപുരം, കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് സദസ്സ് നടക്കുക. സമാപന സമ്മേളനത്തിന് വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ട് വേദിയാകും.ഇന്നും പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് യുവമോർച്ച ആഹ്വാനം ചെയ്തു. ഇതോടെ നഗരത്തിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു.സിപിഐ നേതാവ് കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. ജനുവരി 1, 2 തീയതികളില്‍ ഈ മണ്ഡലങ്ങളിലേക്കുള്ള പര്യടനം പൂർത്തിയാക്കും.നവകേരള സദസ്സിന് മന്ത്രിമാർ സഞ്ചരിച്ച ബസുമായി ബന്ധപ്പെട്ടുൾപ്പടെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നിരുന്നു. പലയിടത്തും കോൺഗ്രസ് നടത്തിയ പ്രതിഷേധം പോലീസുമായുള്ള സംഘട്ടനത്തിൽ കലാശിച്ചിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles