ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യത്തില്‍ അഗ്നിവീർ റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 21 ആണ്.താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് joinindianarmy(dot)nic(dot)in സന്ദർശിച്ച് അപേക്ഷിക്കാം.
റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. അഗ്നിവീർ റിക്രൂട്ട്മെന്റിന്റെ എഴുത്തുപരീക്ഷ ഏപ്രിലില്‍ നടത്തും. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ ഫിസിക്കല്‍ ടെസ്റ്റിന് യോഗ്യത നേടും. തുടർന്ന് രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.
പ്രായപരിധി:
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ 17 നും 21 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത:
- ജനറല്‍ ഡ്യൂട്ടി ഒഴിവുകള്‍ക്ക്: കുറഞ്ഞ യോഗ്യത പത്താം ക്ലാസ്.
- ട്രേഡ്സ്മാൻ ഒഴിവുകള്‍ക്ക്: കുറഞ്ഞ യോഗ്യത എട്ടാം ക്ലാസ്.
അപേക്ഷയ്ക്ക് ആവശ്യമായ രേഖകളും വിവരങ്ങളും:
- പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ്. പേര്, പിതാവിൻ്റെ പേര്, അമ്മയുടെ പേര്, ജനനത്തീയതി എന്നിവയുള്‍പ്പെടെ സർട്ടിഫിക്കറ്റിലെ വിശദാംശങ്ങള്‍ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.
- ഇമെയില്‍ വിലാസം.
- മൊബൈല്‍ ഫോണ്‍ നമ്പർ.
- സംസ്ഥാനം, ജില്ല തുടങ്ങിയ വിശദാംശങ്ങള്‍.
- സ്കാൻ ചെയ്ത പാസ്പോർട്ട് സൈസ് ഫോട്ടോ (10 കെ ബി മുതല്‍ 20 കെ ബി വരെ, ജെപിജി (jpg) ഫോർമാറ്റില്‍ ആയിരിക്കണം).
- ഒപ്പിൻ്റെ സ്കാൻ ചെയ്ത ഫോട്ടോ (അഞ്ച് കെ ബി മുതല്‍ 10 കെ ബി വരെ, ജെപിജി (jpg) ഫോർമാറ്റില്‍ ആയിരിക്കണം).
- യോഗ്യതാ മാനദണ്ഡമനുസരിച്ച് പത്താം ക്ലാസിൻ്റെയും മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതകളുടെയും സർട്ടിഫിക്കറ്റ്